കെ വിജയൻ: കരിമണലിൽ തല താഴ്ത്തി വച്ച ഒരു കെ. ഒട്ടകപക്ഷി.

കെ വിജയൻ: കരിമണലിൽ തല താഴ്ത്തി വച്ച ഒരു കെ. ഒട്ടകപക്ഷി.
Mar 3, 2024 10:40 PM | By PointViews Editr

           ലാവലിനിൽ തുടങ്ങി, ടൈറ്റാനിയത്തിലും ഐസ് ക്രീമിലും ഉരുണ്ട്, കരിമണലും, മാസപ്പടിയും , തീവ്ര മുതലാളിത്തവും , ചങ്ങായിത്ത- മുതലാളിത്തവുമായി മാറിയ കെ. തട്ടിപ്പിന് 28 വർഷത്തിലധികം നീളുന്ന അധോലോക ചരിത്രമുണ്ട്. അതിലേക്ക് വെളിച്ചം വീശുന്ന അന്വേഷണങ്ങൾ വായിച്ചു തുടങ്ങുക:

/ സെബാസ്റ്റ്യൻ ജോർജ് /

           കഴിഞ്ഞ കുറച്ചു നാളായി കേരളത്തിൽ ചില കോലാഹലങ്ങൾ നടക്കുന്നു . വാർത്ത സമ്മേളനങ്ങളും , അന്തി ചർച്ചകളും ഒക്കെ പൊടി പൊടിക്കുന്നു . കരിമണലിൽ നിന്നും കോടികൾ ലാഭം ഉണ്ടാക്കിയിരുന്ന ഒരു കമ്പനിയിൽ 22 വര്ഷം ജോലി ചെയ്തിരുന്നത് കൊണ്ട് ഈ വ്യവസായത്തിന്റെ സാധ്യതകളെ കുറിച്ച് കുറച്ചൊക്കെ അറിവുണ്ട് . കുറേക്കാലം മുൻപ് വരെ നമ്മൾ കേട്ടിരുന്ന കേന്ദ്ര അന്വേഷണ ഏജൻസി സി. ബി. ഐ ആയിരുന്നു . പിന്നെ കേൾക്കാൻ തുടങ്ങി എൻഫോഴ്‌സ്‌മെന്റ് . അടുത്ത കാലത്താണ് SFIO എന്ന ഏജൻസിയെക്കുറിച്ചു കേൾക്കുന്നത് . Serious Fraud Investigating Office എന്നാണു പേരെങ്കിലും അന്വേഷിക്കുന്നത് ഒന്നേ മുക്കാൽ കോടിയുടെ ഒരു കേസ് . എ .കെ. ജി സെന്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി സേവനം ഒന്നും നൽകാതെ ഒന്നേ മുക്കാൽ കോടി കൈപ്പറ്റി എന്നാണു ആരോപണം എന്ന് തോന്നുന്നു . അനധികൃതമായി ആരെങ്കിലും സ്വത്തു സമ്പാദിച്ചോ , സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി പൊതുമുതൽ നഷ്ടം വരുത്തിയോ എന്നൊക്കെ അന്വേഷിക്കട്ടെ . കുറ്റക്കാർ ശിക്ഷിക്കപ്പെടും എന്നൊന്നും ആരും കരുതേണ്ട . ഇവിടെ അഴിമതി കൂട്ട് കച്ചവടം ആണ് . ഒന്നേ മുക്കാൽ കോടി നൽകിയിട്ടു ഒരു പ്രയോജനവും ഉണ്ടായില്ല എന്ന് പറഞ്ഞാൽ അതിനോട് യോജിക്കുവാൻ കഴിയുകയില്ല . ഇൻകം ടാക്സ് കാർക്കും , കുഴൽ നാടൻ വക്കീലിനും , Impact Assessment അത്ര അങ്ങട് പിടിയില്ല എന്ന് തോന്നുന്നു . CMRL എന്ന കമ്പനിയുടെ ഓഹരി മൂലധനം 7 കോടി 83 ലക്ഷം രൂപ .പത്തു രൂപയുടെ 78.3 ലക്ഷം ഓഹരികൾ . ഇതിൽ 13.41 % ഓഹരികൾ ആണ് KSIDC എന്ന സംസ്ഥാന സർക്കാർ സ്ഥാപനത്തിന് ഉള്ളത് . (1050000 shares) ചങ്ങായിത്ത മുതലാളിത്തം അല്ലെങ്കിൽ Joint Sector എന്ന് വേണമെങ്കിൽ കരുതിക്കോളൂ . കരിമണലിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നം ആയ Synthetic Rutile ആണ് CMRL ഉൽപ്പാദിപ്പിക്കുന്നത് . 2015-16 സാമ്പത്തിക വര്ഷം 159 കോടി രൂപ വിറ്റുവരവ്. 21.32 കോടി രൂപ നഷ്ടം . 2016 മെയ് മാസം പിണറായി സർക്കാർ അധികാരത്തിൽ വരുന്നു . 7 വര്ഷം കഴിഞ്ഞു 2022-23 വര്ഷം CMRL വിറ്റുവരവ് 447.78 കോടി രൂപ ആയി വർദ്ധിക്കുന്നു . അറ്റാദായം 73.36 കോടി രൂപ . കയറ്റു മതിയിലൂടെ നേടിയത് 421.46 കോടി രൂപ. ഖജനാവിലേക്ക് നികുതി ആയി നൽകിയത് 17 കോടി രൂപ .80 % ഡിവിഡന്റ് . KSIDC യുടെ 1050000 ഓഹരികൾക്ക് ഡിവിഡന്റ് ആയി 84 ലക്ഷം രൂപ ലഭിക്കുന്നു .കേരളത്തിലെ ഏതു പൊതു മേഖലയാണ് 80 % ഡിവിഡന്റ് നൽകുന്നത്? . ഓഹരി വില 300 രൂപയ്ക്കു മുകളിൽ ആണ് . അതായതു KSIDC മുടക്കിയ 1 കോടി 5 ലക്ഷം രൂപയ്ക്കു ഇന്ന് 32 കോടി രൂപ വിപണി മൂല്യം ഉണ്ട് . പത്തു തലയുള്ള രാവണന്മാർ ആണ് എ .കെ .ജി സെന്ററിൽ ഉള്ളത് എന്ന കാര്യം കുഴൽ നാടൻ വക്കീലിന് അറിഞ്ഞു കൂടാ . ഇത് പിണറായി സർക്കാരിന്റെ നേട്ടം ആണെന്നും പറഞ്ഞു കാപ്സ്യൂൾ ഇറക്കുവാൻ എ .കെ. ജി സെന്ററിൽ ഉള്ള രാവണന്മാർക്കു കഴിയാതെ പോയത് ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്ന് തോന്നുന്നു. കരിമണലിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നം ആയ Rutile grade Titanium Dioxide ഉൽപ്പാദിപ്പിക്കുന്ന ചവറയിലെ KMML . 2021-22 വര്ഷം ആയിരം കോടിക്ക് മുകളിൽ വിറ്റു വരവുണ്ട് . 226 കോടി രൂപ ലാഭം . എന്നാൽ കരിമണലിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നം ആയ Anatase Grade Titanium Dioxide ഉൽപ്പാദിപ്പിക്കുന്ന ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ സ്ഥിതി എന്താണ് ?2020-21 . വര്ഷം 67 കോടിയുടെ നഷ്ടം . 2022-23 വര്ഷം 63 കോടിയുടെ നഷ്ടം . കഴിഞ്ഞ 20 വര്ഷം കൊണ്ട് ബാലൻസ് ഷീറ്റിൽ രേഖപ്പെടുത്തിയ നഷ്ടം 200 കോടിക്ക് മുകളിൽ . ടൈറ്റാനിയം അഴിമതിയുടെ ഇതുവരെയുള്ള നഷ്ടം 300 കോടി കവിഞ്ഞു . മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയുടെ ഇനിയും അടച്ചു തീർക്കേണ്ട ബാധ്യത 200 കോടിയോളം . 24500 ടൺ സ്ഥാപിത ശേഷിയുള്ള , 18359 ടൺ വരെ ഉൽപ്പാദനം എടുത്തിട്ടുള്ള ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഉൽപ്പാദനം 9100 ടൺ . ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്നു . ഇത് പിണറായി സർക്കാരിന്റെ നേട്ടം ആയി കൊട്ടി ഘോഷിക്കുവാൻ ഒരു സഖാവും ഇല്ല . കമ്പനിയുടെ നിലവിലെ ബാധ്യത എത്ര എന്ന് കുഴൽ നാടൻ വക്കീൽ തന്നെ ഒരു ധവള പത്രം ഇറക്കണം . 1946 ൽ സ്ഥാപിതം ആയ , അര നൂറ്റാണ്ടുകാലം ലാഭത്തിൽ പ്രവർത്തിച്ച , 1600 പേർക്ക് തൊഴിൽ നൽകിയിരുന്ന ഈ സ്ഥാപനത്തെ തകർത്തത് കർത്തയാണോ , കർത്താവാണോ , കേരളത്തിലെ രാഷ്ട്രീയ - ട്രേഡ് യൂണിയൻ നേതാക്കന്മാരും , ഐ എ എസ് കാരും ആണോ എന്ന് വ്യക്തമാക്കണം . ഏതായാലും എക്‌സാ ലോജിക് ആണെന്ന് ആരും പറയുകയില്ല . എക്‌സാ ലോജിക്കും , CMRL ലും ചങ്ങായിത്ത മുതലാളിമാരാണ് . അവരെ ഏൽപ്പിച്ചാൽ ടൈറ്റാനിയം കമ്പനിയെ രക്ഷിക്കുമെങ്കിൽ അക്കാര്യം ആലോചിക്കാവുന്നതാണ്. ഖജനാവിൽ നിന്നും ഓരോ വർഷവും കോടികൾ നൽകി ട്രാവൻകൂർ ടൈറ്റാനിയത്തെ നില നിർത്തേണ്ട കാര്യം ഇല്ല . സർക്കാരിൽ നിന്നും നൽകിയ വായ്പയും , അതിന്റെ പലിശയും ആയി 85 കോടിയിൽ പരം രൂപ കമ്പനി തിരിച്ചടച്ചിട്ടില്ല . ഇവിടെ സർക്കാർ ജീവനക്കാർക്ക് ശമ്പളവും , പാവപ്പെട്ടവർക്ക് പെൻഷനും നൽകുവാൻ പൈസ ഇല്ല . അന്നേരം ആണ് അഴിമതിക്ക് വേണ്ടി പാഴാക്കിയ കോടികൾ എഴുതി തള്ളണം എന്ന് പറഞ്ഞു ടൈറ്റാനിയത്തിലെ നേതാക്കന്മാർ നടക്കുന്നത് . കമ്യൂണിസ്റ് ചൈനയിൽ ആയിരുന്നെങ്കിൽ ട്രാവൻകൂർ ടൈറ്റാനിയം നഷ്ടമാക്കിയ കോടികൾക്കു ഉത്തരവാദികൾ ആയവരെ വെടി വെച്ച് കൊന്നേനെ . കമ്യൂണിസ്റ് കേരളത്തിൽ ഇവന്മാരൊക്കെ തൊഴിലാളി വർഗ സംരക്ഷകരും , ആദർശ ധീരന്മാരും ആയി വാഴ്ത്തപ്പെടുന്നു. കുഴൽ നാടൻ വക്കീലും , ശശി തരൂർ എം പി യും , തിരുവന്തപുരത്തു സ്ഥാനാർഥി ആയ ചാനൽ മുതലാളിയും ടൈറ്റാനിയം കമ്പനി സന്ദർശിക്കണം . വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികൾ കഴിഞ്ഞ 16 വര്ഷം ആയി തുരുമ്പെടുത്തു നശിക്കുന്നു . അതിന്റെ മാത്രം നഷ്ടം 200 കോടി . ഇത് കാണുമ്പോൾ തരൂർ ജി യുടെ വായിൽ നിന്നും പുറപ്പെടുന്ന ഇംഗ്ലീഷ് എന്താണെന്ന് അറിയുവാൻ താൽപ്പര്യം ഉണ്ട് . ലാഭം ഉണ്ടാക്കുന്നവർ ഒക്കെ വർഗ ശത്രു , ബൂർഷാ ...അങ്ങിനെ ഉള്ളവരെ ഒക്കെ നാട് കടത്തണം എന്നായിരുന്നു അടുത്ത കാലം വരെ പ്രത്യയ ശാസ്ത്രം . ഇപ്പോൾ ഖജനാവ് കാലി. സംസ്ഥാനത്തിന്റെ പൊതു കടം നാല് ലക്ഷം കോടിക്ക് മുകളിൽ . അപ്പോൾ നയം മാറി . തീവ്ര മുതലാളിത്തം നാടിന് ആവശ്യം എന്നായി . കാരണം തീവ്ര മുതലാളിമാർക്കെ CSR Fund ഉള്ളൂ . 5 കോടിക്ക് മുകളിൽ ലാഭം ഉണ്ടാക്കുന്ന കമ്പനികൾ ലാഭത്തിന്റെ 2 % കേന്ദ്ര സർക്കാർ നിഷ്‌കർക്കുന്ന ചില മേഖലകളിൽ ചിലവഴിച്ചിരിക്കണം എന്ന CSR നിയമം വന്നു . കിഫ്‌ബി ക്കു നിയന്ത്രണം വന്നു . ഇനി വികസന പ്രവർത്തനങ്ങൾ നടക്കണം എങ്കിൽ CSR ഫണ്ട് വേണം എന്ന അവസ്ഥയായി മാറി . അംബാനിയും , അദാനിയും , ടാറ്റയും , ബിർളയും ഒക്കെ ഇപ്പോൾ തീവ്ര മുതലാളി ചങ്ങായിമാർ . കാലം പോയ പോക്കേ . ഇതൊക്കെ കുട്ടി നേതാക്കളെ എങ്ങിനെ ബോധ്യപ്പെടുത്തും . ട്രാവൻകൂർ ടൈറ്റാനിയത്തിലെ മലിനീകരണ പ്രശ്നം പരിഹരിക്കുവാൻ ആസിഡ് റിക്കവറി പ്ലാന്റും , കൊപ്പറാസ് റിക്കവറി പ്ലാന്റും , ന്യൂട്രലൈസേഷൻ പ്ലാന്റും സ്ഥാപിക്കണം എന്ന് കമ്പനിയോട് ആരും ആവശ്യപ്പെട്ടിരുന്നില്ല . ഇത് നടപ്പിലാക്കിയില്ലെങ്കിൽ കമ്പനി പൂട്ടേണ്ടി വരും എന്ന് ആരും പറഞ്ഞിട്ടില്ല ട്രാവൻകൂർ ടൈറ്റാനിയത്തെ തകർത്തു അംബാനിക്കോ, അദാനിയ്‌ക്കോ CMRL നോ കൈമാറാനുള്ള വല്ല ഗൂഡാലോചനയും നടന്നോ എന്ന് SFIO അന്വേഷിക്കുമോ ? FEDO യെയും , MECON നെയും ഒക്കെ കൺസൾട്ടന്റായി നിയമിച്ചു കോടികൾ പാഴാക്കിയ ടൈറ്റാനിയം കമ്പനി -എക്സാലോജിക് (EXALOGIC ) കൂട്ടുകെട്ടിനെ കൺസൾട്ടന്റായി നിയമിച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നോ ?


K Vijayan: A K with his head down in the black sand. Ostrich

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories